വിതുര:വിതുര ബ്രഹ്മചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതിഭാസംഗമവും ആംബുലൻസ് സർവീസ് ഉദ്ഘാടനവും 12ന് വൈകിട്ട് 5ന് ചായംജംഗ്ഷനിൽ നടക്കും.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് എസ്.എസ്.എൽ.സി,പ്ലസ് ടൂപരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ അനമോദിക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ചികിൽസാസഹായം വിതരണം നടത്തും.ബ്രഹ്മ പ്രസിഡന്റ് വടക്കേക്കര ഡി.വിനുകുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാപഞ്ചായത്തംഗം സോഫിതോമസ് ലൈബ്രറികൾക്ക് പുസ്തകം വിതരണം ചെയ്യും.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.എൽ,.കൃഷ്ണകുമാരി,പഞ്ചായത്തംഗങ്ങളായ മാൻകുന്നിൽ പ്രകാശ്,ശോഭനകുമാരി,ചായംസുധാകരൻ,തങ്കമണി,വിതുര എസ്.ഐ.വിനോദ്കുമാർ,ജി.വേണഗോപാൽ.ജയചന്ദ്രൻനായർ,തോമസ് വെങ്ങാശേരി,പി.എ.റഷീദ്,പി.വിജയൻനായർ, എസ്.സതീശചന്ദ്രൻനായർ,ജിജിവിതുര,സി.എ.സരേഷ്‌കുമാർ,മൺപുറം ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുക്കും.