vld-1

വെള്ളറട:വെള്ളറട ഗ്രാമപഞ്ചായത്തിലെ നീർത്തട സംരക്ഷണ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് നീരറിവ് യാത്രയും സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് ദാപ്തി അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.മംഗളദാസ്,ഗ്രാമപഞ്ചായത്ത് അംഗം കൂതാളി ഷാജി,കൃഷി ഓഫീസർ ബൈജു,ഗ്രാമസേവകൻ ആദർശ്,എ.ഇ.നിവിൻ,സി.ഡി.എസ് മെമ്പർ ശകുന്തള,തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.