
കടയ്ക്കാവൂർ :സ്കൂട്ടർ ഏലാപ്പുറം കാരാക്കുന്ന് റോഡിനുസമീപം ഇരുപതടി താഴ്ച്ചയിലേക്കുവീണ് ഗൃഹനാഥൻ മരിച്ചു. തെക്കുംഭാഗം എം. എസ് നിവാസിൽ മണി (65) ആണ് മരണപ്പെട്ടത്. മിനിയാന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം . ഏലാപ്പുറം കാരാക്കുന്ന് റോഡിലെ ശ്രീ ഗണേശം അനൂപിന്റെ വീടിനു മുൻപിലായിരുന്നു സംഭവം. റോഡിൽ നിന്നു ഇരുപതടി താഴ്ച്ചയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ളയിറക്കം ഇറങ്ങി വരുമ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണംവിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു . ബന്ധുക്കളെത്തി സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 8 മണിയോടെ മരിച്ചു. ഭാര്യ ശൈലജ. മക്കൾ: ലിഞ്‌ജു , ലിജു.