vinod

തിരുവനന്തപുരം: കേരളത്തിന്റെ ബൗദ്ധിക വളർച്ചകണക്കിലെടുത്ത് 'സെന്റർ ഒഫ് എക്‌സലൻസ് ഫോർ പ്രോഡക്ട് ഡിസൈൻ' ആവിഷ്‌ക‌രിക്കണമെന്ന് പെന്റിയം ചിപ്പിന്റെ പിതാവ് എന്ന നിലയിൽ പ്രശസ്‌തനായ വിനോദ് ധാം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്‌ച. സെന്റർ ഫോർ ഡിസൈന്റെ രൂപകല്പനയ്‌ക്കും മറ്റുമുള്ള സഹായം അദ്ദേഹം വാഗ്ദാനം ചെയ്‌തു.
ടെക്‌നോപാർക്കിൽ പദ്ധതിക്കുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസൈൻ യൂണിറ്റ്, ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് യൂണിറ്റുകൾ, ട്രസ്റ്റ് പാർക്ക് (ട്രിവാൻഡ്രം എൻജിനീയറിംഗ് സയൻസ് ആന്റ് ടെക്‌നോളജി റിസർച്ച് പാർക്ക്) തുടങ്ങിയവരടങ്ങിയ ക്ലസ്റ്റർ രൂപീകരിക്കും. ടെക്‌നോപാർക്കിൽ 10ന് വൈകിട്ട് 4 മുതൽ 5 മണിവരെ വിനോദ് ധാം പങ്കെടുക്കുന്ന സംവാദം നടത്തും. ഇലക്ട്രോണിക്ക് സംരംഭക സ്ഥാപനങ്ങൾ, ഡിസൈൻ യൂണിറ്റിലെ പി.ജി വിദ്യാർത്ഥികളും അദ്ധ്യാപകരും ട്രസ്റ്റ് പാർക്കിലെ ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങിയവരും പങ്കെടുക്കും.