
ആറ്റിങ്ങൽ:ആറ്റിങ്ങൽ ടൗൺ ക്ഷീരോത്പാദക സർവീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു.ഇരുപത്തിനാലംഗ പാനലിൽ പതിനേഴ് പേർ കോൺഗ്രസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.വിജയിച്ച പാനലിനെ കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഡ്വ.വി.ജയകുമാർ പൊന്നാട ചാർത്തി അഭിനന്ദിച്ചു.