sndp-

ചിറയിൻകീഴ്: ആർ.ശങ്കർ സ്മൃതിദിനാചരണം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ സഭവിള ശ്രീനാരായണാശ്രമം ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. ആർ.ശങ്കർ ച്ഛായാചിത്രത്തിനു മുന്നിൽ നടന്ന പുഷ്പാർച്ചനയിലും പ്രാർത്ഥനാസംഗമത്തിലും സമുദായ സ്നേഹികളും യോഗം പ്രവർത്തകരും പങ്കെടുത്തു. ആർ.ശങ്കർ സ്മൃതിസംഗമ സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ആർ.ശങ്കർ വിദ്യാഭ്യാസ പരിഷ്കരണ രംഗത്തെ കുലപതി എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,ജില്ല ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ,ജോയിന്റ് സെക്രട്ടറി സുരേഷ് തിട്ടയിൽ,അഴൂർ ശാഖാ യോഗം പ്രസിഡന്റ് സി.ത്യാഗരാജൻ എന്നിവർ സംസാരിച്ചു. നിർദ്ധന കുടുംബങ്ങൾക്കുള്ള തുടർ ചികിത്സാ ധനസഹായങ്ങളും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കു ഏർപ്പെടുത്തിയിട്ടുള്ള ആർ.ശങ്കർ സ്മാരക എൻഡോവ്മെന്റുകളും വിതരണം ചെയ്തു. ആർ. ശങ്കറിന്റെ സ്മരണയ്ക്കായി യൂണിയൻ കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ ആർ.ശങ്കർ സ്മാരക മാനവസേവ പുരസ്കാരം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന് ചടങ്ങിൽ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും ഡോ.ബി.സീരപാണിയും ചേർന്നു കൈമാറി.