
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളജിന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണവും ആർ.ശങ്കർ മെമ്മോറിയൽ സ്‌പെക്ട്രത്തിന്റെ ഉദ്ഘാടനവും നടത്തി. ഡോ.അച്ച്യുത് ശങ്കർ സ്‌പെക്ട്രം സെമിനാറിന്റെ ഉദ്ഘാടനവും പ്രൊഫ.എം.ചന്ദ്രബാബു ആർ.ശങ്കർ അനുസ്മരണവും നിർവഹിച്ചു.മാനേജ്‌മെന്റ് നോമിനി ഡി.പ്രേംരാജ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ചെമ്പഴന്തി ജി.ശശി, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഉത്തര സോമൻ, പി.ടി.എ ട്രഷറർ എസ്.സജി, ഓഫീസ് സ്റ്റാഫ് എം.എസ്.അനീഷ് രാജ് എന്നിവർ യോഗത്തിൽ സംസാരിച്ചു. മലയാള വിഭാഗം മേധാവി ലിലിൻ വി.ഭാസ്‌കരൻ സ്വാഗതവും ഡോ.രാജി രവീന്ദ്രൻ നന്ദിയും പറഞ്ഞു.