
നെയ്യാറ്റിൻകര: സമഗ്ര ശിക്ഷാ കേരള തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ കൈറ്റുമായി ചേർന്ന് പ്രൈമറി സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കുള്ള ദ്വിദിന ഐ.ടി. റസിഡൻഷ്യൽ പരിശീലനത്തിന്റെ മൂന്നാംഘട്ടം നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിബു പ്രേംലാൽ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി.എം.അയ്യപ്പൻ, കൈറ്റ് കോഡിനേറ്റർമാർമാരായ രമാദേവി എം.എസ്, ശ്രീജ. എസ്, പൂജ. യു,അനിജ. ബി.എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.