തിരുവനന്തപുരം: കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ ഏഷ്യയുടെ (ക്ലീയോ) മൂട്ട്കോർട്ട് മത്സരത്തിന്റെ പശ്‌ചിമേഷ്യാതലം നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലായിൽ 10,11,12 തീയതികളിൽ സംഘടിപ്പിക്കും.ഇന്ത്യയിലെയും സാർക്ക് രാഷ്‌ട്രങ്ങളിലെയും വിവിധ നിയമ കലാലയങ്ങളിൽ നിന്നും നാല്‌പതോളം ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം 10ന് വൈകിട്ട് 3ന് മന്ത്രി പി.രാജീവ് നിർവഹിക്കും. മഹാരാഷ്‌ട്ര നാഷണൽ ലാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.ദീലിപ് ഉകെ മുഖ്യപ്രഭാഷണം നടത്തും. ക്ലീയോ പശ്‌ചിമേഷ്യൻ ഘടകം പ്രസിഡന്റ് ഡോ.ശിവകുമാർ പങ്കെടുക്കും. 12ന് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി സംസാരിക്കും. ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് സി.എസ്.ഡയസ്, ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി എന്നിവർ പ്രസംഗിക്കും.