
നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ അമരവിള കാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂളിൽ സാന്ത്വന സ്പർശം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ ഉദ്ഘാടനം ചെയ്തു. വൈകല്യമുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി അവരോടൊപ്പം ഒരു ദിവസം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ കളിപ്പാട്ടങ്ങൾ, ഭക്ഷണസാധനങ്ങൾ,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.വിശ്വഭാരതി പബ്ലിക് സ്കൂൾ ട്രസ്റ്റ് വൈസ് ചെയർമാൻ സനിൽകുമാർ,പ്രിൻസിപ്പൽ ജി.പി സുജ,വൈസ് പ്രിൻസിപ്പൽ എസ്.ജി.ലേഖ,കോർഡിനേറ്റർ എ.എഫ്.അനശ്വര,അമരവിള കാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ജിജിൻ,പ്രഥമ അദ്ധ്യാപിക എം.ഹരിപ്രിയ തുടങ്ങിയവർ പങ്കെടുത്തു.