cbse

തിരുവനന്തപുരം: സി.ബി.എസ്.ഇ സൗത്ത്സോൺ സഹോദയ കോംപ്ലക്‌സ് കോട്ടമം ഫാത്തിമ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ഖോ ഖോ മത്സരത്തിൽ ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് കരസ്ഥമാക്കി.സ്‌കൂൾ മാനേജർ ഡോ.എ.ജി.രാജേന്ദ്രൻ, ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വി.രത്നാകരൻ,ട്രഷറർ ലോഹിതൻ,സ്‌കൂൾ പ്രിൻസിപ്പൽ പി.കെ.ശ്രീകല, വൈസ് പ്രിൻസിപ്പൽ ഉണ്ണി കെ.എസ് തുടങ്ങിയവർ വിജയികളെയും ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകരായ നന്ദുവിനെയും സുജി.എസ്.റാണിയെയും അനുമോദിച്ചു.