തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് കോൺഗ്രസ് കഴക്കൂട്ടം നിയോജകമണ്ഡലം കൺവെൻഷൻ കെ.പി.സി.സി മുൻ വൈസ് പ്രസിഡ‌ന്റ് മൺവിള രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജെ.എസ്.അഖിലിനെ പാങ്ങപ്പാറ അശോകൻ പൊന്നാട അണിയിച്ചു. ഡി.സി.സി അംഗങ്ങളായ ചെക്കാലമുക്ക് മോഹനൻ, ആന്റണി ആൽബർട്ട്, പ്രശാന്ത് നഗർ സുരേഷ്, കഴക്കൂട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അണ്ടൂർക്കോണം സനൽ കുമാർ, അഡ്വ.ജഹാംഗീർ, മാത്യു വിൻസെന്റ്, കരിക്കകം തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.