
തിരുവനന്തപുരം: പ്ളസ് വൺ, പ്ളസ്ടു ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോൾ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൊവിഡ് പശ്ചാത്തലം, പാഠഭാഗങ്ങളുടെ ആവർത്തനം, നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലാത്ത ഭാഗങ്ങൾ എന്നീ കാരണങ്ങൾ പറഞ്ഞാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ വെട്ടിക്കുറച്ചത്. ഇതിൽ ചില നിക്ഷിപ്ത താല്പര്യങ്ങൾ കടന്നുകൂടിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പ്രത്യേകിച്ച് ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി വിഷയങ്ങളിൽ. കേരളത്തിന് ഇതിൽ കൂട്ടുനിൽക്കാനാവില്ല. സംസ്ഥാനത്ത് കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങൾ കുറയ്ക്കുന്നത് പരിഗണനയിലാണ്. രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകും.