
തിരുവനന്തപുരം: പാചകം തൊഴിലായി അംഗീകരിക്കുക,പാചക തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാചക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ രാജേഷ് അപ്പാട്ട്,ജനറൽ സെക്രട്ടറി ഉസ്മാൻ പാറയിൽ,വൈസ് പ്രസിഡന്റ് സൈനുദ്ദീൻ,സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പയ്യന്നൂർ,അർഷാദ് വയനാട് തുടങ്ങിയവർ പങ്കെടുത്തു.