
തിരുവനന്തപുരം: നാഷണൽ കൗൺസിൽ ഒഫ് ദലിത് ക്രിസ്ത്യൻസ് (എൻ.സി.ഡി.സി) നാഷണൽ അസംബ്ലി ഒക്ടോബർ 23-24 തീയതികളിൽ ഹൈദരാബാദിൽ നടന്നു. സുപ്രീംകോടതിയിലുള്ള ദളിത് ക്രൈസ്തവ കേസുകൾ വൈകിപ്പിക്കാനുള്ള നടപടികളിൽ നിന്നു കേന്ദ്ര സർക്കാർ പിൻതിരിയണമെന്ന് നാഷണൽ അസംബ്ലി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. അടുത്ത 3 വർഷത്തേക്കുള്ള എൻ.സി.ഡി.സി ഭാരവാഹികളെയും തിരഞ്ഞെടുത്തു.