photo

പാലോട്:ആട്ടുകാൽ ഗവ.യു.പി.എസിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.അഡ്വ.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനായി. അഡ്വ.എ.എ.റഹിം എം.പി മുഖ്യാതിഥിയായി. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി സ്വാഗതവും പ്രഥമാദ്ധ്യാപകൻ എസ്.ദിലീപ് കുമാർ നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വി.എസ്.സജീവ് കുമാർ,​എം.പി.ടി.എ പ്രസിഡന്റ് എ.ജെ.ആശ എന്നിവർ സംസാരിച്ചു.