
തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ എം.എ.ഇസ്ലാമിക് ഹിസ്റ്ററി 2020 - 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ മൂന്നാം വർഷ ബി.എച്ച്.എം.എസ്. (1982 സ്‌കീം - മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനർമൂല്യനിർണ്ണയത്തിനും 16 വരെ അപേക്ഷിക്കാം.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർസയൻസ് (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014, 2015, 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി 22 വരെ അപേക്ഷിക്കാം.