തിരുവനന്തപുരം: പാറശാലയിൽ കാമുകി ഗ്രീഷ്‌മ കൊലപ്പെടുത്തിയ ഷാരോൺ രാജിന് ബിരുദ പരീക്ഷയിൽ വിജയം. ബി.എസ്‍സി റേഡിയോളജി എഴുത്തുപരീക്ഷയിലാണ് ഷാരോൺ വിജയിച്ചത്. അദ്ധ്യാപകരും സഹപാഠികളുമാണ് വിവരം കുടുംബത്തെ അറിയിച്ചത്. നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബി.എസ്‌സി അവസാനവർഷ വിദ്യാർത്ഥിയായിരുന്നു ഷാരോൺ.

ഷാരോണിന്റെ സഹോദരൻ ഷിമോൺ രാജാണ് പരീക്ഷാഫലം പുറത്തുവന്ന വിവരം മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. ' പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്റെ സുഹൃത്തുക്കളും അദ്ധ്യാപകരും വിളിച്ചിരുന്നു. ഷാരോൺ പാസായെന്നാണ് പറഞ്ഞത്. ഫലം പുറത്തുവരുമ്പോൾ സഹോദരൻ കൂടെയില്ലെന്ന വിഷമമുണ്ടെന്ന് ' ഷീമോൺ പറഞ്ഞു.