vasavan

തിരുവനന്തപുരം: സഹകരണ പെൻഷൻകാരുടെ ക്ഷാമബത്ത പുനസ്ഥാപിക്കുന്ന കാര്യത്തിലും മിനിമം പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യത്തിലും നടപടിയെടുക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷന്റെ രജത ജൂബിലി സമ്മേളനം തിരുവനന്തപുരം മൗണ്ട് കാർമർ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വി.ജോയ് എം.എൽ.എ,കോലിയക്കോട് കൃഷ്‌ണൻനായർ, ആർ.തിലകൻ, മുണ്ടൂർ രാമകൃഷ്‌ണൻ,കെ.എം.തോമസ്, എസ്.ഉമാചന്ദ്രബാബു എന്നിവർ സംസാരിച്ചു.