ശ്രീകാര്യം: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കുളത്തൂർ മൺവിള സ്വദേശി നിരഞ്ജനയ്‌ക്കാണ് (16) പരിക്കേറ്റത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ നിരഞ്ജനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5ഓടെ ശ്രീകാര്യത്തായിരുന്നു അപകടം. ചെമ്പഴന്തി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ നിരഞ്ജന സ്കൂൾ വിട്ട് വീട്ടിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ശ്രീകാര്യം കല്ലംപള്ളിയിൽ നിന്നാണ് നിരഞ്ജ ബസിൽ കയറിയത്. ശ്രീകാര്യം ജംഗ്ഷനിലെത്തിയപ്പോൾ ബസിന്റെ ഡോർ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.