
പോത്തൻകോട് : അണ്ടൂർക്കോണം പഞ്ചായത്തിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. 2021 ഫെബ്രുവരി മുതൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചത്. പലതവണ പഞ്ചായത്തിലേക്ക് നോട്ടീസ് അയച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അമിതമായി മീറ്റർ ഓടുന്നു എന്നുപറഞ്ഞ് പഞ്ചായത്ത് കണിയാപുരം കെ.എസ്.ഇ.ബി യെ സമീപിച്ചിരുന്നു. കെ.എസ്.ഇ.ബി മറ്റൊരു മീറ്റർ വച്ച് പരിശോധന നടത്തിയതിൽ പഴയ മീറ്ററിന് കേടുപാടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. എന്നിട്ടും പഞ്ചായത്ത് പണം അടയ്ക്കാൻ തയ്യാറായില്ലെന്ന് കണിയാപുരം എ. ഇ രഞ്ജിത്ത് പറഞ്ഞു.കണക്ഷൻ വിച്ഛേദിച്ചതോടെ പഞ്ചായത്തിന്റെയും അണ്ടൂർക്കോണം പി.എച്ച്.സി സബ് സെന്ററിന്റെയും പ്രവർത്തനം നിലച്ചു.