തിരുവനന്തപുരം : കത്ത് വിവാദത്തിൽ അന്വേഷണം നടത്തുമെന്ന് പറയുന്നതല്ലാതെ ദിവസങ്ങൾ കഴിഞ്ഞിട്ടും എഫ്.ഐ.ആർ പോലും എടുത്തില്ലെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു.നഗരസഭയ്ക്കു മുമ്പിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.ആനാവൂർ നാഗപ്പനും എം.വി.ഗോവിന്ദനും കൂടി പരിഹരിക്കാൻ ഇത് അവരുടെ അടുക്കളക്കാര്യമല്ല.മേയർ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ഇതുവരെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവമോർച്ച ജില്ല പ്രസിഡന്റ് സജിത്ത് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമ പ്രകാരം അറസ്റ്റ് ചെയ്താൽ പേടിക്കുന്നവരല്ല ബി.ജെ.പി പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ജില്ലാസമരം സംഘടിപ്പിക്കും.നാളെ യുവമോർച്ച നഗരസഭ മാർച്ച് നടത്തുമെന്നും രാജേഷ് അറിയിച്ചു.