mayor

തിരുവനന്തപുരം: കേരളകൗമുദി വാർത്തയെ തുടർന്ന് വള്ളക്കടവ് സ്വദേശി ജയശ്രീക്ക് വീട് അനുവദിച്ച വാർത്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത് മേയർ ആര്യാ രാജേന്ദ്രൻ. ജനങ്ങളോടാണ് ബാദ്ധ്യത, അവരുടെ ആവശ്യങ്ങൾക്ക് ഒപ്പമാണ് എന്നും, കേരളകൗമുദിക്ക് നന്ദിയെന്ന് എഴുതിയാണ് കേരളകൗമുദി വാർത്ത മേയർ പോസ്റ്റ് ചെയ്‌തത്. മേയറെയും കേരളകൗമുദിയെയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.