വെഞ്ഞാറമൂട്:റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ വേറ്റി നാട് പ്രദീപ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഭിലാഷിനെ (35) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.വട്ടപ്പാറ നരിക്കൽ സ്വദേശി ശശിധരൻ പിള്ളയുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറി ടെറസിൽ സൂക്ഷിച്ചിരുന്ന നൂറോളം റബർ ഷീറ്റ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.പ്രതിയുടെ പേരിൽ വട്ടപ്പാറ,മണ്ണന്തല,മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ മോഷണ കേസുണ്ട്.വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത്,എസ്.ഐ ശ്രീലാൽ,സുനിൽ,സുനിൽ കുമാർ,എ.എസ്.ഐ അസിം എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.