inauguration-

ചിറയിൻകീഴ്:സർക്കാർ ആശുപത്രികളിലെ മാനേജ്മെന്റ് കമ്മിറ്റി ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് കേരള ഗവൺമെന്റ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വർക്കേഴ്സ് യൂണിയൻ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ബി.സത്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ ഭാരവാഹികളായ ആർ.സുഭാഷ്,അഞ്ചുതെങ്ങ് സുരേന്ദ്രൻ,യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കുമാർ,സംസ്ഥാന ട്രഷറർ ഗിരിജ,സി.ഐ.ടി.യു ഏരിയാ ഭാരവാഹികളായ പി.മണികണ്ഠൻ,ജി.വ്യാസൻ,യൂണിയൻ ജില്ലാ ഭാരവാഹികളായ എ.എസ്.സുജിത്കുമാർ, എം.സത്യൻ,ജെ.ആർ.രാജി,ശ്രീജ,എസ്.ജി.ദിലീപ് കുമാർ, ശ്യാം പ്രസാദ്,എം.അനുരാഗ്,മനേഷ് തുടങ്ങിയവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി എസ്.ജി.ദിലീപ് കുമാർ (പ്രസിഡന്റ്),ശ്യാം പ്രസാദ്,നീതു,ശാരിക (വൈസ് പ്രസിഡന്റുമാർ)കെ.ശിവദാസൻ (സെക്രട്ടറി),​എം.അനുരാഗ്,അശ്വതി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.