തിരുവനന്തപുരം:സാമൂഹിക വികസനം പോളിടെക്നിക്കുകളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് കാമ്പസിൽ ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന, പ്രത്യേകിച്ചും സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവർ,ശാരീരിക വൈകല്യം സംഭവിച്ചവർ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ടേണിംഗ് ആൻഡ് ബേസിക്സ് ഒഫ് സി.എൻ.സി,അലുമിനിയം ഫാബ്രിക്കേഷൻ,സർവേയിംഗ്,ഇലക്ട്രിക്കൽ ഹോം അപ്ലയിൻസ് സർവീസിംഗ്,കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് എന്നിവായണ് കോഴ്സുകൾ.താത്പര്യമുള്ളവർ വട്ടിയൂർക്കാവ്,സെൻട്രൽ പോളിടെക്നിക്ക് കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന സി.ഡി.ടി.പി ഓഫീസിൽ നവംബർ 18ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.ഫോൺ : 8089484085