
ശിവഗിരി : ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണസഭയുടെ സെക്രട്ടറിയായി
സ്വാമി ഗുരുപ്രകാശം മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതoഭരാനന്ദ സത്യ വാചകം ചൊല്ലിക്കൊടുത്തു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ട്രഷറ ർസ്വാമി പരാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി സുരേശ്വരാനന്ദ, ശിവഗിരി മഠം പി.ആർ.ഒ. ഇ.എം. സോമനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ -ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയായി സ്വാമി ഗുരുപ്രകാശം മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ സമീപം.