
മംഗലപുരം: ഇടവിളാകം യു.പി സ്‌കൂളിലെ കുട്ടികൾ തയ്യാറാക്കിയ കുമാരനാശാന്റെ പ്രശസ്തകൃതി 'ചണ്ഡാലഭിക്ഷുകി'യുടെ കൈയെഴുത്ത് പ്രതി കുമാരനാശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്തു.ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്.വി.ശശി എം.എൽ.എ, കുമാരനാശാൻ സ്‌മാരക ചെയർമാൻ പ്രൊഫ.വി.മധുസൂദനൻ നായർ,സെക്രട്ടറി ജയപ്രകാശ്, ഇടവിളാകം യു.പി സ്‌കൂളിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ഉമാതൃദീപ്,വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.