
ആര്യനാട്: കേരളത്തിൽ ഗുണ്ടാ-മാഫിയ വിളയാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.ബൗണ്ടർമുക്ക് ഐ.എൻ.ടി.യു.സി യൂണിറ്റ് നിർമ്മിച്ച ഗാന്ധിഭവൻ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എംപി,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കെ.എസ്.ശബരീനാഥൻ,വി.ആർ.പ്രതാപൻ,വിതുര ശശി, ബി.ആർ.എം.ഷഫീർ,എൻ.ജയമോഹനൻ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,മലയടിപുഷ്പാംഗദൻ, എസ്.എൻ.ബോബസ്, എസ്.ഷാമിലാബീഗം, എം.സോമൻനായർ,പുളിമൂട്ടിൽ ബി.രാജീവൻ,എ.എം.ഷാജി,ജോൺസുന്ദർ രാജ് തുടങ്ങിയവർ സംസാരിച്ചു.