പിരപ്പൻകോട് :കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരം ജൻ ശിക്ഷൺ സൻസ്ഥാൻ മുഖേന നടത്തിവരുന്ന കോഴ്സുകളുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നാളെ രാവിലെ 11ന് പിരപ്പൻകോട് എൻ.എൻ പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കും.എൻ.എൻ പഠന ഗവേഷണ കേന്ദ്രത്തിൽ നിന്ന് പരിശീലനം പൂർത്തീകരിച്ചവരുടെ നേതൃത്വത്തിലുള്ള തൊഴിൽ യൂണിറ്റിന്റെ (ടെയ്ലറിംഗ്) ഉദ്ഘാടനവും കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.എം.ടി.ശശി, മലയാറ്റൂർ അവാർഡ് ജേതാവ് ബാലകൃഷ്ണൻ പിരപ്പൻകോട് എന്നിവരെ ആദരിക്കൽ ചടങ്ങും ഉണ്ടാകും.സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലിം തൊഴിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്യും.കേരള നിയമ സർവകലാശാല മുൻ വി.സി ഡോ.എൻ.കെ.ജയകുമാർ പുതിയ കോഴ്സുകൾ ഉദ്ഘാടനം ചെയ്യും.മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അവാർഡ് ജേതാക്കളെ ആദരിക്കും.ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ കെ.ബി.സതീഷ് അദ്ധ്യക്ഷത വഹിക്കും.