രശ‌്‌മികയ്ക്ക് ആശ്വാസവുമായി ദുൽഖർ

സമൂഹമാദ്ധ്യമത്തിൽ താൻ പറയാത്ത കാര്യങ്ങൾ വരികയും പരിഹസിക്കുകയും ചെയ്യുന്നത് ഹൃദയം തകർക്കുന്നുവെന്ന് തെന്നിന്ത്യൻ താരം രശ്മിക മന്ദാന. കഴിഞ്ഞ കുറച്ചുനാളായി ചില കാര്യങ്ങൾ എന്നെ അലട്ടുന്നു. എനിക്ക് അതിനു ഒരു മറുപടി പറയാൻ സമയമായിരിക്കുന്നു എന്നു തോന്നുന്നു. ഞാൻ എനിക്കു വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. ധാരാളം ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചു. ഞാൻ തിരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം. ഞാൻ എല്ലാവരുടെയും 'കപ്പ് ഒഫ് ടീ" അല്ലെന്നും ഇവിടെയുള്ള ഓരോ വ്യക്തിയും സ്നേഹിക്കപ്പെടില്ലെന്നും ഞാൻ മനസിലാക്കുന്നു. ഞാൻ ചെയ്ത ജോലിയിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്ന സന്തോഷമാണ് ഞാൻ നോക്കാറുള്ളത്. നിങ്ങൾക്കും എനിക്കും അഭിമാനകരമായ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ പരമാവധി ശ്രമിക്കാറുള്ളത്. നമ്മൾ എല്ലാവരും നമ്മുടെ പരമാവധി ചെയ്യാൻ ശ്രമിക്കുക. രശ്‌മിക കുറിച്ചു. അതേസമയം രശ്മികയ്ക്ക് പിന്തുണയുയമായി ദുൽഖർ സൽമാൻ എത്തി. നിന്നെപോലെയാവാൻ ആഗ്രഹിക്കുന്നവരിൽ നിന്നാണ് സ്നേഹം വരുന്നത്. വെറുപ്പ് ഒരിക്കലും അതിന് കഴിയാത്തവരിൽ നിന്നും, നീ നീയാരിക്കുക എന്നാണ് ദുൽഖറിന്റെ കമന്റ്. ദുൽഖർ സൽമാൻ നായകനായി എത്തിയ സീതാരാമം സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.