തിരുവനന്തപുരം: പൊഴിയൂരിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള കുളത്തൂർ-കാരോട്-ചെങ്കൽ കുടിവെള്ള പദ്ധതി രേഖ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പിന്നീട് പരിഗണിക്കാനായി മാറ്റി. എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിച്ച തുകയായതിനാലാണ് ഫയൽ ഒന്നുകൂടി ധനകാര്യവകുപ്പിന്റെ പരിശോധനയ്‌ക്കായി മാറ്റിയത്.
നെയ്യാറിലെ മാവിളക്കടവിൽ നിന്ന് വെള്ളം കാരോട് പഞ്ചായത്തിലെ പൊൻവിളയിൽ നിർമ്മിക്കുന്ന ആധുനിക ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. 89.19 കോടിയാണ് പദ്ധതി തുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെങ്കൽ, കാരോട്, കുളത്തൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷ.