nov09a

ആറ്റിങ്ങൽ: കഴി‍ഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ആറ്റിങ്ങൽ എ.സി.എ.സി നഗറിൽ ശാന്തയുടെ ഒറ്റമുറി വീട് തകർന്നു. കൊച്ചു കുട്ടികളും വൃദ്ധരുമടക്കം ഈ കുടുംബത്തിലെ അഞ്ചംഗങ്ങളാണ് ഇതോടെ ഭവന രഹിതരായത്. നാൽപതു വർഷം പഴക്കമുണ്ടായിരുന്ന ഈ വീട് ചെമ്മണ്ണുവച്ച് നിർമ്മിച്ച ചുമരും ഓലമേഞ്ഞ മേൽക്കൂരയുമായിരുന്നു. ശാന്തയുടെ മകൻ ചുമട്ടുതൊഴിലാളിയായ സുരേഷിന്റെ ദിവസ വരുമാനത്തിലാണ് 5 അംഗങ്ങൾ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. നഗരസഭയുടെ ഇത്തവണത്തെ ഭവന പദ്ധതിയിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ട്. വാർഡ് കൗൺസിലർ എസ്.സുഖിലിനോടൊപ്പം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വീടു സന്ദർശിച്ചു. അടിയന്തിരനായി ഇവർക്ക് വീടു നിർമ്മീക്കാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.