bank

കഴക്കൂട്ടം: സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ നേരിടുന്ന ഏറ്റവും വലിയ പ്രയാസം ശാസ്ത്രീയമല്ലാത്ത സ്വകാര്യ ഗോഡൗണുകളാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് സഹകാരി സംഗമം,കോർ ബാങ്കിംഗ്,ആലമൂട് ശാഖയുടെ പ്രവർത്തന വിപുലീകരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ലാഭവിഹിത വിതരണോദ്ഘാടനം എം.ജലീലും നിർവഹിച്ചു, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ബി.രാജേന്ദ്രകുമാർ, സെക്രട്ടറി അജിത് കുമാർ. ജില്ലാപഞ്ചായത്തംഗം ഉനൈസാ അൻസാരി, വി.ജയകുമാർ, സി.പി.എം എൽ.സി സെക്രട്ടറി ജെ.ഉണ്ണികൃഷ്ണൻനായർ, കൃഷ്ണകുമാർ, അനിൽകുമാർ, ഭുവനചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.