1

തിരുവനന്തപുരം:കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിന് ഭരണസമിതി അംഗങ്ങളായ അജിത്ത്കുമാർ കോട്ടയം,മാഹിൻ കൊല്ലം,പ്രകാശൻ തവനൂർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് ഹാരീസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പാറയിൽ, സംസ്ഥാന ട്രഷറർ രാജേഷ് അപ്പാട്ട്, മുഹമ്മദ് കുഞ്ഞി പയ്യന്നൂർ, അർഷാദ് ചെറ്റപാലം സൈനൂദീൻ പടന്നകാട് തുടങ്ങിയവർ പങ്കെടുത്തു.