pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോണുകൾ നഷ്ടമായെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാഗർകോവിൽ എസ്.പി ഓഫീസിലെ സൈബർ വിഭാഗം കണ്ടെടുത്ത ഫോണുകൾ ഉടമകൾക്ക് കൈമാറി.കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ് ഇന്നലെ നാഗർകോവിൽ എസ്.പി ഓഫീസിൽ വച്ച് 300ഫോണുകളാണ് ഉടമകൾക്ക് കൈമാറിയത്. ഇവയുടെ മൂല്യം 42 ലക്ഷം രൂപ വരുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്.ഐ സംസീർ പറഞ്ഞു. ഈ വർഷം മാത്രം 87 ലക്ഷം രൂപ വില വരുന്ന 300 ഫോണുകളാണ് ഉടമകൾക്ക് കന്യാകുമാരി സൈബർ പൊലീസ് കൈമാറിയത്.