h

തിരുവനന്തപുരം: ലഹരിപദാർത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പൊലീസ് രൂപം നൽകിയ യോദ്ധാവ് പദ്ധതിയിലൂടെ ഒക്ടോബർ ആറു മുതൽ 31വരെ 1131 പേർ പൊലീസിന് വിവരങ്ങൾ കൈമാറി. മലപ്പുറം ജില്ലയിൽ നിന്ന്​ 144ഉം,​ തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്ന് 104ഉം ആലപ്പുഴയിൽ നിന്ന് 76ഉം വിവരങ്ങൾ ലഭിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ,​ ഫോട്ടോ, വീഡിയോ, ടെക്സ്​റ്റ്, വോയിസ് എന്നിവ 99959 66666 എന്ന വാട്സ്ആപ്പ് നമ്പരിലൂടെയാണ് പൊലീസിന് കൈമാറേണ്ടത്.