f

തിരുവനന്തപുരം: കേരള സർവകലാശാല മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്‌സി. ഇലക്‌ട്രോണിക്സ്,ബി.സി.എ,സി.ബി.സി.എസ് ബി.കോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.കോം ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ആറ്,ഏഴ് സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്സ്) ഇൻ ഫാഷൻ ഡിസൈൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എസ് സി ആഗസ്​റ്റ് 2022 പരീക്ഷയുടെ സ്​റ്റാ​റ്റിസ്​റ്റിക്സ് കോഴ്സിന്റേയും മൈക്രോബയോളജി കോഴ്സിന്റേയും പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ അതത് കോളേജുകളിൽ ആരംഭിക്കും.

മേയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി. ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ 18 വരെ അതത് കോളേജിൽ നടത്തും.

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന എം.കോം കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷ 18ന് രാവിലെ 10ന് പാളയത്തുള്ള സെന​റ്റ് ഹൗസ് കാമ്പസിൽ വച്ച് നടത്തും.

നാലാം സെമസ്​റ്റർ എം.എഡ്. പരീക്ഷയോട് അനുബന്ധിച്ച് നടത്തുന്ന കോംപ്രിഹെൻസീവ് വൈവ ആൻഡ് ഡിസർട്ടേഷൻ വൈവ പരീക്ഷകൾ 16 മുതൽ 30വരെ കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്,തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ,പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ നടത്തും.

മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് (മേഴ്സിചാൻസ്-2010,2011,2012 അഡ്മിഷൻ) ബി.എ./ബി കോം പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.ടെക് (2018 സ്‌കീം) യു.സി.ഇ.കെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ 14 മുതൽ ആരംഭിക്കും.

പ്രൈവ​റ്റ് രജിസ്‌ട്രേഷൻ വഴി ബി.എ. മ്യൂസിക് കോഴ്സിന് പ്രവേശനം നേടാനുള്ള അഭിരുചി പരീക്ഷ 18ന് രാവിലെ 11ന് പാളയത്തെ സർവകലാശാല ഓഫീസിൽ വച്ച് നടത്തും.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന രണ്ടാം സെമസ്​റ്റർ പി.ജി. പ്രോഗ്രാമുകളുടെ (എം.എ,എം.എസ്‌സി,എം കോം,എം.എൽ.ഐ.എസ്‌സി-2021 അഡ്മിഷൻ) ഓൺലൈൻ ക്ലാസുകൾ 12 മുതൽ ആരംഭിക്കും.വിശദവിവരങ്ങൾക്ക് www.ideku.net.