വർക്കല: വർക്കല ബീച്ച് റിസോർട്ടുകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. വർക്കല നോർത്ത് ക്ലിഫ്, ഓടയം, ഇടവ, കാപ്പിൽ മേഖലകളിലുള്ള ബീച്ച് റിസോർട്ടുകളിലാണ് പൊലീസിന്റെ പരിശോധന നടന്നത്. വേഷം മാറി വന്ന അയിരൂർ
എസ്.എച്ച്.ഒയ്ക്കും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കഞ്ചാവ് വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ആളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനതാമുക്ക് സ്വദേശിയായ ഗിരീഷാണ് (27) പിടിയിലായത്. ലഹരിവസ്തു ഉപയോഗിക്കുന്നത് കണ്ടാണ് പൊലീസ് ഇയാളെ സമീപിച്ചത്. അയിരൂർ എസ്.എച്ച്.ഒ ജയസനിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.