nj

വർക്കല: ആർ.ശങ്കറിന്റെ 50-ാം ചരമവാർഷികം ശിവഗിരി ശ്രീനാരായണ കോളേജിൽ ആചരിച്ചു. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീതയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.വി.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, മുൻ പ്രിൻസിപ്പൽ ഡോ.ടി.സനൽകുമാർ,ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.പ്രീതാ കൃഷ്ണ, കേരള സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗം ഡോ.വിനോദ്.സി.സുഗതൻ, സെനറ്റ് മെമ്പർ ഡോ.ബബിത.ജി.എസ്, പി.ടി.എ സെക്രട്ടറി ഡോ.നിത്യ പി.വിശ്വം, ഓഫീസ് സൂപ്രണ്ട് പി.പ്രശാന്ത്, ഹെഡ് അക്കൗണ്ടന്റ് ടി.അജയൻ,പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ തുടങ്ങിയവർ അനുസ്മരണം നടത്തി. ആർ.ശങ്കർ ചരമവാർഷികത്തോടനുബന്ധിച്ച് ഓരോ ഡിപ്പാർട്ടുമെന്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ചടങ്ങിൽ വച്ച് നൽകി.പ്രസംഗം, ഉപന്യാസം എന്നിവയിൽ നടത്തിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ നാജിയ.എൻ.എസ്, ഭുവന.ജെ.ബി, ജെ.ദേവവ്രതൻ എന്നിവർക്കുള്ള സമ്മാനവും ഐ.ഐ.എയുടെ സർട്ടിഫിക്കറ്റുകളും മെമ്മന്റോയും ചടങ്ങിൽ നൽകി. ഭുവന.ജെ.ബി, അഭിനവ് എന്നിവർ ദൈവദശകാലാപനം നടത്തി.എൻ.എസ്.എസ്.ഓഫീസറും പ്രോഗ്രാം കോഓർഡിനേറ്ററുമായ പി.കെ.സുമേഷ് സ്വാഗതവും ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബി.വി.നന്ദകുമാർ നന്ദിയും പറഞ്ഞു.