veena

തിരുവനന്തപുരം: ദേശീയ കാൻസർ അവബോധന ദിനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ഇ.കെ.നായനാർ പാർക്കിൽ സ്വസ്‌തി ഫൗണ്ടേഷൻ സംഘടിപ്പിച്ച മാരത്തോൺ ഓറൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്‌തു. പൊതുജനങ്ങൾ ഇത്തരത്തിലുളള ക്യാമ്പുകളിൽ പങ്കെടുത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. ലോകപ്രശസ്‌ത ഓങ്കോളജിസ്റ്റും സ്വസ്‌തി ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ ഡോ.എം.വി.പിളള, ജിജി തോംസൺ,ഡോ.മോഹൻ കുന്നുമ്മേൽ, കരമന ഹരി, കരമന ജയൻ, വി.വി.രാജേഷ്, എസ്.ഗോപിനാഥ്, ഡോ.ബിൻസി.ആർ, ഡോ.ചന്ദ്രമോഹൻ, ഡോ.ബാബു മാത്യു, ഡോ.അഭിലാഷ് ബൽസലം, ഡോ.പ്രമോദ്, ജ്യോതിഷ് മോഹൻ, ജോർജ് സെബാസ്റ്റ്യൻ, ആറ്റുകാൽ ഉണ്ണി, ഡോ.ജി.എൽ.മുരളീധരൻ, സാജൻ വേളൂർ, ഡോ.സജീദ്, ഡോ.ഷാജി തോമസ്, ഡോ.ജയകൃഷ്‌ണൻ, ഡോ.ശ്രീജിത്ത്.ആർ, ഡോ.വിവേക്, ഡോ മനോജ്,ഡോ.മീര, ഡോ.ബിന്ദു, ഡോ.പ്രേംലാൽ,ഡോ.ദേവിൻ പ്രഭാകർ, ഡോ.കാർത്തിക ഗോപൻ, ഡോ.സോണിയ ഫിറോസ്,ഡോ.കലാവതി, സുരേഷ് കുമാർ എസ്.ജെ, ഡിമ്പിൾ മോഹൻ, അമ്പിളി ജേക്കബ്,ദേവി മോഹൻ,മായ മേനോൻ, എൻ.വി.അജിത്ത്, അഭിലാഷ് ജി.നായർ, പ്രമോദ് ഗോപകുമാർ,ഹരികൃഷ്ണൻ, ദീപു.എസ്.ജി, സഞ്ജീഷ്,രഞ്ജിത്,എബി ജോർജ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ്,റീജിയണൽ കാൻസർ സെന്റർ, ഐ.എം.എ- തിരുവനന്തപുരം, ഗവ.ഡെന്റൽ കോളേജ് തിരുവനന്തപുരം, ഗോകുലം മെഡിക്കൽ കോളേജ്, സാസ്‌കാൻ,ഐ.ആർ.ഐ.എ കേരള,പി.എം.എസ് ഡെന്റൽ കോളേജ്, കാർകിനോസ്,ശ്രീ ശങ്കരാ ഡെന്റൽ കോളേജ് അകത്തുമുറി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം, ഗവ.കോളേജ് ഒഫ് നഴ്സിംഗ് തിരുവനന്തപുരം,റീജിയണൽ കാൻസർ അസോസിയേഷൻ, കാൻസർ കൺട്രോൾ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ, എ.എസ്.എം.ഐ.കെ കേരള എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗായകരായ രാജീവ് ഒ.എൻ.വി, രാജലക്ഷ്‌മി,അപർണ രാജീവ്, സുവിൻ ബാലകൃഷ്‌ണൻ, ആവണി എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. പി.എം.എസ് ഡെന്റൽ കോളേജ്,ശ്രീശങ്കര ഡെന്റൽ കോളേജ്, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.