arya-rajendran

വ്യാജ കത്തോണോ എന്നറിയില്ലെന്നും മൊഴി

തിരുവനന്തപുരം:മേയറുടെ പേരിൽ പ്രചരിച്ച വിവാദ കത്ത് വ്യാജമാണോ എന്നറിയില്ലെന്നും,

മേയറുടെ ഓഫീസിൽ തയ്യാറാക്കിയതല്ലെന്നും ക്രൈം ബ്രാഞ്ചിന് ഓഫീസിലെ ജീവനക്കാരുടെ മൊഴി.

. മേയർ ഓഫീസ് സെക്ഷനിലെ സീനിയർ ക്ളാർക്കുമാരായ വിനോദ് ,ഗീരീഷ് എന്നിവരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തിയത്..വ്യാജമായി ലെറ്റർ പാഡ് നിർമ്മിച്ച് കത്തുണ്ടാക്കാനുള്ള സാദ്ധ്യതകളെപ്പറ്റി അന്വേഷണ സംഘം ജീവനക്കാരോട് ചോദിച്ചു.പല ആവശ്യങ്ങൾക്കായി മേയർ ലെറ്റർ പാഡിൽ കത്ത് നൽകാറുണ്ടെന്നും,അത് ഫോട്ടോ കോപ്പിയെടുത്ത് ഉപയോഗിച്ചതാകാമെന്നുമായിരുന്നു

അവരുടെ മറുപടി. മേയറുടെ ലെറ്റർ പാഡിന്റെ കണക്കും അത് സൂക്ഷിക്കുന്ന രീതിയും അന്വേഷണ സംഘം ആരാഞ്ഞു. ജീവനക്കാർക്ക് എടുക്കാൻ പറ്റുന്ന രീതിയിലാണ് ലെറ്റർ‌ പാഡ് വച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. തൃശൂർ കിലയിലായിരുന്നപ്പോൾ , ഇ-മെയിൽ വഴി ലഭിച്ച അടിയന്തര ഫയൽ ഒപ്പിട്ടതായി മേയർ ആര്യാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.ഈ രീതിയിലെ ഒപ്പിനെപ്പറ്റിയും സംഘം ചോദിച്ചറിഞ്ഞു.

ആനാവൂരിന്റെ

മൊഴിയെടുക്കും

അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുക്കും.. കത്തിൽ ആനാവൂരിന്റെ പേര് കൂടി ഉൾപ്പെട്ട സാഹചര്യത്തിലാണിത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൾ ഡി.ആർ അനിലിന്റെ മൊഴിയും രേഖപെടുത്തും.

മേയറുടെ പരാതിയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഒരാഴ്ചക്കുള്ളിൽ ക്രൈം ബ്രാഞ്ച് മേധാവി ഷേയ്ക്ക് ദർവേഷ് സാഹിബിന് സമർപ്പിക്കും.തുടർന്ന് ,അദ്ദേഹം അത് സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറും.

മേ​യ​ർ​ക്കെ​തി​രെ
വി​ജി​ല​ൻ​സ്
അ​ന്വേ​ഷ​ണ​ ​ഹ​ർ​ജി

കൊ​ച്ചി​:​ ​വി​വാ​ദ​ ​ക​ത്ത് ​സം​ഭ​വ​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​നെ​തി​രെ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ൻ​ ​കൗ​ൺ​സി​ല​ർ​ ​ജി.​എ​സ് ​ശ്രീ​കു​മാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.
വി​ജി​ല​ൻ​സി​ന് ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​രാ​ഷ്ട്രീ​യ​ ​സ്വാ​ധീ​ന​ത്താ​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കാ​നി​ട​യി​ല്ലെ​ന്നും,​ ​സി​റ്റിം​ഗ് ​ജ​ഡ്ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട​ണ​മെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.
മേ​യ​റും​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​ഡി.​ആ​ർ.​ ​അ​നി​ലും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​എ​തി​ർ​ ​ക​ക്ഷി​ക​ളാ​ണ്.