
പാറശാല: നിയമസേവന ദിനത്തോടനുബന്ധിച്ച് പാറശാല ഇടിച്ചക്കപ്ലാമൂട് എച്ച്.ഐ.ജെ പബ്ലിക് സ്‌കൂളിൽ നിയമ അവബോധ കാമ്പെയിൻ സംഘടിപ്പിച്ചു.താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ ആർ.വിനായകറാവു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് നടന്ന ലഹരിവിരുദ്ധ ജാഗ്രതാ കാമ്പെയിൻ നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാനും കുടുംബാരോഗ്യ സന്ദേശ കാമ്പെയിൻ നിംസ് മെഡിസിറ്റി പ്രോചാൻസലറും എം.ഡിയുമായ എം.എസ്.ഫൈസൽഖാനും ഉദ്‌ഘാടനം ചെയ്തു. നെയ്യാറ്റിൻകര എം.എ.സി.ടി ഗവ.പ്ലീഡർ അഡ്വ.നിഷ.ഒ.എസ് മുഖ്യസന്ദേശവും വാർഡ് മെമ്പർ എം.സെയ്ദലി മുഖ്യപ്രഭാഷണവും നടത്തി. അദ്ധ്യാപിക ഷൈജ നന്ദി പറഞ്ഞു. നെയ്യാറ്റിൻകര ലീഗൽ സർവീസ് സെക്രട്ടറി ഗംഗാധർ കേശവ് തമ്പി,സ്‌കൂൾ മാനേജർ എച്ച്.എം.റഫീഖ്,ലീഗൽ കോ-ഓർഡിനേറ്റർ വി.ലേഖ,മുൻ സ്‌കൂൾ മാനേജർ സുജുബുദീൻ,വാർഡ് വികസന സമിതി അംഗം വി.ഹൈസൽഖാൻ തുടങ്ങിയവർ പങ്കെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാൻ,വാർഡ് മെമ്പർ എം.സെയ്ദലി എന്നിവർക്ക് നിംസ് എം.ഡി ഫൈസൽഖാൻ രചിച്ച 'തവിട്ട് നിറമുള്ള പക്ഷി " എന്ന പുസ്തകം നൽകി പ്രകാശനം ചെയ്തു.