grigorious

പാറശാല: ആലമ്പാറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാമത് ഓർമയും ഇടവകയുടെ 20-ാമത് പെരുന്നാളും ആരംഭിച്ചു.ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം അലക്സാണ്ടർ വൈദ്യൻ കോർ എപ്പിസ്കോപ്പ തിരുനാൾ കൊടി ഉയർത്തി.11,12 തീയതികളിൽ വൈകിട്ട് 6ന് സന്ധ്യാനമസ്കാരവും തുടർന്ന് ദിവ്യദൂതിന്റെ നേതൃത്വത്തിൽ കൺവെൻഷൻ, 13ന് വൈകിട്ട് സന്ധ്യാനമസ്കാരം, തുടർന്ന് ഭക്തി നിർഭരമായ റാസ, 14ന് തിങ്കളാഴ്ച അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന എന്നിവ നടക്കും.