വിഴിഞ്ഞം:എസ്.എൻ. ഡി. പി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡ് വിതരണം 13ന് വാഴമുട്ടം യൂണിയൻ മന്ദിരത്തിൽ നടക്കും. കോവളം യൂണിയനിൽപ്പെട്ട 34 ശാഖകളിലെയും പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.ബി.എസ്, സിവിൽ സർവീസ് എന്നിവയിൽ ഉന്നത വിജയം നേടിയവരെയും കലാകായിക മത്സരങ്ങളിൽ ദേശീയ തലത്തിൽ മെഡൽ നേടിയവരെയും അനുമോദിക്കും. യൂണിയൻ പ്രഡിഡന്റ് കോവളം ടി. എൻ. സുരേഷ് അദ്ധ്യക്ഷത വഹിക്കും.കെ.മധുപാൽ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ,യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പ്രതിഭകളെ യൂണിയൻ വൈസ് പ്രഡിഡന്റ് പെരിങ്ങമ്മല സുശീലൻ അനുമോദിക്കും. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രഡിഡന്റ് മുല്ലൂർ വിനോദ് കുമാർ,വൈസ് പ്രസിഡന്റ്‌ ഷിബു, സെക്രട്ടറി അരുമാനൂർ ദീപു,വനിതാസംഘം കേന്ദ്ര സമിതി ട്രഷറർ ഗീത മധു,യൂണിയൻ ഡയറക്റ്റർ ബോർഡ് അംഗങ്ങളായ കരുംകുളം പ്രസാദ്, വിശ്വനാഥൻ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല, ജില്ലാ സൈബർ സേന ചെയർമാൻ കുളത്തൂർ ജ്യോതി, കൺവീനർ ബിനു,മറ്റു യൂണിയൻ കൗൺസിൽ,വനിതാസംഘം,സൈബർ സേന അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.