
ആര്യനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതാവ് ജില്ലാ കൗൺസിൽ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഉഴമലയ്ക്കൽ കുളപ്പട ഇളിപ്പറക്കോണം ജയശ്രീ ഭവനിൽ കെ. കൃഷ്ണപിള്ള (67)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെ.എസ്.എസ്.പി.യു വെള്ളനാട് ബ്ലോക്ക് സെക്രട്ടറി,സി.പി.എം പുളിമൂട് ബ്രാഞ്ച് അംഗം,കെ.എസ്.കെ.ടി.യു ഉഴമലയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി അംഗം,സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വിതുര ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ:ജയ.മക്കൾ: ആകാശ്,അർഷ.മരുമക്കൾ:ഹരികൃഷ്ണൻ,അനില.