പാറശാല: ഉച്ചക്കട വെങ്കടമ്പ് വലിയവിള ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ മഹോത്സവം ഇന്ന് കൊടിയേറി 20ന് നടക്കുന്ന ദിവ്യബലിയോടെ സമാപിക്കും.ഇന്ന് വൈകിട്ട് 5.30ന് ബി.സി.സി യൂണിറ്റുകളിൽ നിന്നുള്ള പ്രദക്ഷിണം, തുടർന്ന് സ്വാഗതനൃത്തം, 6.30 ന് കൊടിയേറ്റ്, ദിവ്യബലി. ദിവസേന വൈകുന്നേരം ബൈബിൾ പാരായണം, ജപമാല, ലിറ്റനി, നൊവേന, വൈകിട്ട് 6 ന് ദിവ്യബലി, തുടർന്ന് ദ്യാനം. കുടുംബ ദിനമായ 12 ന് പൊതു സമ്മേളനത്തെ തുടർന്ന് ബി.സി.സി യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാസന്ധ്യ,13ന് വൈകിട്ട് 7.30 ന് വാർഷിക പൊതുയോഗം തുടർന്ന് കെ.സി.വൈ.എം ന്റെ മെഗാഷോ, 17 ന് രാവിലെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മെഡിക്കൽ ക്യാമ്പ്,19ന് തിരുരൂപ പ്രദക്ഷിണം,തിരുനാൾ ദിനമായ 20ന് രാവിലെ 9ന് ബൈബിൾ പാരായണം,ജപമാല,ലിറ്റനി, നൊവേന എന്നിവ തുടർന്ന് തിരുനാൾ ദിവ്യബലി, ദിവ്യാകാരുണ്യ പ്രദക്ഷിണം,കൊടിയിറക്ക്,സ്നേഹവിരുന്ന് എന്നിവ.രാത്രി 7ന് ബൈബിൾ നാടകം.