കുളത്തൂർ: എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖയും കുളത്തൂർ ആഗ്നേയ ആയുർ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ശനിയാഴ്ച നടക്കും. ഗവ.ആയൂർവേദ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ബാബു വിജയനാഥ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനൻ, സെക്രട്ടറി സി.പ്രമോദ്, വൈസ് പ്രസിഡന്റ് എൻ. മോഹൻദാസ്, യൂണിയൻ പ്രതിനിധി ജി.പി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 9.30 മുതൽ 1 വരെ ശാഖാ ഹാളിലാണ് ക്യാമ്പ്.