1

വിഴിഞ്ഞം: മതേതര ഭാവനയിലൂന്നിയ ഉന്നത വിദ്യാഭ്യാസ രംഗത്തെ തുരങ്കം വയ്ക്കാനാണ് സംഘ പരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് ജനതാദൾ (എസ് ) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് . കേരള ഗവർണറുടെ ജനവിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് വിഴിഞ്ഞം മേഖലാ കമ്മിറ്റി മുക്കോല ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലലോഹിതദാസ്.ജനാധിപത്യ പ്രക്രിയയിലൂടെ ബി.ജെ. പിക്ക് കേരളത്തിൽ അധികാരത്തിലെത്താൻ കഴിയില്ലെന്ന് ബോദ്ധ്യം വന്നപ്പോൾ ഗവർണറുടെ ചാൻസലർ പദവിയുടെ അധികാരം ദുരുപയോഗിച്ചുകൊണ്ട് സർവകലാശാലകളുടെ സ്വയംഭരണം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മേ ഖല കമ്മിറ്റി കൺവീനർ ഉച്ചക്കട ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി. എഫ് നേതാക്കളായ എ.ജെ. സുക്കാർണോ,ടി.നെൽസൺ,തെന്നൂർക്കോണം ബാബു,പി.വിജയ മൂർത്തി, ടി.രാജേന്ദ്രൻ,യു.സുധീർ,മുക്കോല ബിജു എന്നിവർ സംസാരിച്ചു.