dd

നെയ്യാറ്റിൻകര : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ ശ്രീനാരായണഗുരുദേവൻ നടത്തിയ പ്രവർത്തനങ്ങളും ഉദ്ബോധനങ്ങളും എന്നും പ്രശംസനീയമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അരുവിപ്പുറം ക്ഷേത്രത്തിൽ നടന്ന വിജ്ഞാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഇന്നും നടമാടുന്ന ചില അനാചാരങ്ങളുണ്ട്. സാംസ്കാരിക കേരളത്തിന്റെ അധഃപതനമാണ് അത് ചൂണ്ടിക്കാട്ടുന്നത്. ഓരോ പ്രവർത്തനത്തിന്റെയും അന്തഃസത്ത ഉൾക്കൊണ്ടാവണം അന്ധവിശ്വാസത്തെയും അനാചാരത്തെയും എതിർക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എം.എൽ.എ മാരായ സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്. കെ. ആൻസലൻ, ഐ.ബി.സതീഷ് , ബി.ജെ.പി. ജില്ല പ്രസിഡന്റ് വി.വി.രാജേഷ്, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ, നെയ്യാറ്റിൻകര ടൗൺ മസ്ജിദ് ഇമാം എ. ഹാഷിം മന്നാനി, മലങ്കര സുറിയാനി കത്തോലിക്ക ദേവാലയം വികാരി ഫാ. ഡോ. പ്രദീഷ് ജോർജ്ജ് , ഡോ.എം.എ.സിദ്ദിഖ്, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഗോപകുമാർ, സി.പി.എം ഏരിയ സെക്രട്ടറി ടി. ശ്രീകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ആനന്ദ് കുമാർ, നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ അംഗം മാമ്പഴക്കര രാജശേഖരൻ നായർ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ഡോ. ആർ. വിജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.